വയനാട് പുനരധിവാസം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറി.അര മണിക്കൂറോളം നേരമാണ് ഇരുവരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോഗ് കല്ല്യാൺ മാർഗിലായിരുന്നു കൂടിക്കാഴ്ച്ച.
2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.
TAGS : WAYANAD LANDSLIDE
SUMMARY : Wayanad Rehabilitation; The Chief Minister met the Prime Minister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.