Monday, November 3, 2025
19 C
Bengaluru

ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണു ഒമ്പത് വയസുകാരി മരിച്ചു

ബെംഗളൂരു: ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണതിനെ തുടർന്ന് ഒമ്പത് വയസുകാരി മരിച്ചു. ഈസ്റ്റ്‌ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. ഇസിനാക ഭട്ട് ആണ് മരിച്ചത്. അപകടത്തിൽ ഇസിനാകയുടെ ആറ് വയസുകാരിയായ സഹോദരിക്ക് ഗുരുതര പരുക്കേറ്റു.

അച്ഛൻ ഓടിച്ച ട്രാക്ടർ ആണ് കുട്ടികളുടെ മേൽ മറിഞ്ഞുവീണത്. ഇസിനാക ഭട്ടും സഹോദരിയും വീട്ടിലേക്ക് പോകുന്നതിനായാണ് പിതാവിന്റെ ട്രാക്ടറിൽ കയറിയത്. പട്ടണ്ടൂർ അഗ്രഹാര തടാകത്തിന്റെ മുകളിലേക്കുള്ള ചരിവിൽ എത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും തടാകത്തിലേക്ക് വീഴുകയും ചെയ്തു. ഇസിനാക ട്രാക്ടറിനടിയിൽ പെട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അച്ഛനും അനുജത്തിക്കും ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: ACCIDENT | KARNATAKA
SUMMARY: 9-year-old girl dies after father’s tractor flips and falls into lake

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിയന്ത്രണം വിട്ട ആംബുലൻസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളുരു: വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഡബിൾ റോഡിന്...

പുതുചരിത്രമെഴുതി പെണ്‍പട; വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്‌ത്തി ക​ന്നി​കിരീ​ടത്തിൽ മുത്തമിട്ട് ഇന്ത്യ 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ. മുംബൈ ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ ഇന്നലെ...

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ, ​യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള...

രാജസ്ഥാനിൽ ​തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചുകയറി; 15 മരണം

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15...

മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ....

Topics

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി...

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക്...

Related News

Popular Categories

You cannot copy content of this page