സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ കസ്റ്റഡിയിൽ കാലാവധി നീട്ടി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രിൽ 21 വരെ നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയ്ൻ എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് ഡിആർഐയുടെ പിടിയിലായ നടി, നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്. 14.2 കിലോ ഗ്രാം സ്വർണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡിആർഐ അറസ്റ്റുചെയ്തത്.

പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹിൽ സക്കറിയ ജെയ്നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽ നിന്നും കടത്തിക്കൊണ്ട് വരുന്ന സ്വർണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹിൽ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വിവരം ലഭിച്ചതോടെ കേസിന്റെ അന്വേഷണം കൂടുതൽ ആഴത്തിൽ കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

TAGS: GOLD SMUGGLING
SUMMARY: Custody period of Ranya rao extended

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 190 രൂപയുടെ കുറവാണ്...

കെഎൻഎസ്എസ് ബനശങ്കരി കരയോഗം ഭാരവാഹികള്‍

കെഎൻഎസ്എസ് ബനശങ്കരി കരയോഗം ഭാരവാഹികളായി സനാതനൻ പി ഐ(പ്രസിഡണ്ട്), രാജ്കുമാർ (സെക്രട്ടറി),...

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച്‌ ജോര്‍ജ് കുര്യന്‍

ഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച്‌ ജോര്‍ജ് കുര്യന്‍. രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായതോടെയാണ്...

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA) ഏർപ്പെടുത്തിയിരിക്കുന്ന 2026-ലെ വിവർത്തന...

മൈസൂരു ദസറയിൽ ഇക്കുറി കമ്പളയും

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയില്‍ ഇത്തവണ കമ്പള (പോത്തോട്ടം ) മത്സരവും....

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

ഇടുക്കി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും ഗുരുതര...

Related Articles

Popular Categories