Monday, October 6, 2025
25.8 C
Bengaluru

മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. നേത്രാവതി, ഗുരുപുര നദികളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ജലഗതാഗത സംവിധാനമാക്കി ഈ പദ്ധതിയെ മാറ്റാനാണ് കർണാടക ശ്രമിക്കുന്നത്. ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കർണാടക മാരിടൈം ബോർഡിനെ (കെഎംബി) ചുമതലപ്പെടുത്തി.

ഇതിന് പുറമെ സാഗർമാല പദ്ധതിയുടെ കീഴിൽ മംഗളൂരുവിൽ കർണാടക ജലഗതാഗത പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശത്തിനും മുഖ്യമന്ത്രി അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം, ജലഗതാഗത പദ്ധതികളുടെ പുരോഗതി, ചരക്ക് ഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.

നിർധനരുടെ പുനരധിവാസത്തിനും തുറമുഖ സംബന്ധമായ പ്രവർത്തനങ്ങൾക്കുമായി ഭൂമി അനുവദിക്കുന്നതിനും, പാട്ടക്കാലാവധി അവലോകനം ചെയ്ത് നിർദ്ദേശം സമർപ്പിക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകിയ മുഖ്യമന്ത്രി, ആന്ധ്രാപ്രദേശ്, വിശാഖപട്ടണം, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലെ തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

TAGS: KARNATAKA | WATER METRO
SUMMARY: Mangalore water metro project gets cm nod

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

സ്റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ,...

മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണം; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നല്‍കിയ...

25 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയില്‍; തിരുവോണം ബമ്പര്‍ അടിച്ചത് തുറവൂര്‍ സ്വദേശിക്ക്

ആലപ്പുഴ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി...

സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി....

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ്...

Topics

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

Related News

Popular Categories

You cannot copy content of this page