വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് എടത്വാ പച്ച പരിച്ചിറ വീട്ടിൽ സുമേഷ് (42) പിടിയിലായത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

പരാതിക്കാരിക്ക് കലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സായി ജോലി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എം.ബി.ബി.എസ്, ബി.എസ്.സി നഴ്സിങ് പ്രവേശനം നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. ഇതിലൂടെ ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം പണം നൽകിയവരെ വിശ്വസിപ്പിക്കാനായി വ്യാജ നിയമന ഉത്തരവുകളും നൽകിയാണ് പ്രതി മുങ്ങിയത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവല്ലയിൽനിന്നാണ് സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും നിയമനത്തട്ടിപ്പു നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
SUMMARY: Man arrested for embezzling money by issuing fake appointment orders

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം

ബെംഗളൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മ ഉൾപ്പെടെ...

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ...

കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം എൽ.കെ.ജി. മുതൽ 12-ാം ക്ലാസ് വരെ സൗജന്യ നോട്ട്ബുക്കുകൾ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്...

നിക്ഷേപവും നഗരവികസനവും ലക്ഷ്യം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനിലേക്ക്

ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17 കാരനെതിരെ പോക്സോ കേസ്

കൊല്ലം: കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പതിനേഴുകാരനെതിരെ പോക്സോ കേസ്...

സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടെന്നത് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം...

ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളനം നാളെ

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളുരു നോർത്ത് ഏരിയ സമ്മേളനം ഞായറാഴ്ച...

കേരളസമാജം യെലഹങ്ക സോൺ “തകർത്തോണം’ നാളെ

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷം “തകർത്തോണം 2026”...

Related Articles

Popular Categories