ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മൈസൂരുവിനുമിടയ്ക്കും, ബെംഗളൂരുവിനും തുമകുരുവിവിനുമിടയ്ക്കാണ് സർവീസ് നടത്തുക. ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റോം ഹൈദരാബാദിലെ പ്ലാന്റിൽ നിർമ്മിച്ച റേക്കുകളാണ് ഈ റൂട്ടുകളിൽ ഓടുക.
ബെംഗളൂരുവില്‍ സബർബൻ റെയിൽവേ പ്രോജക്ടിനൊപ്പം നമോ ഭാരത് ട്രെയിൻ സർവ്വീസുകൾ കൂടി അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിവേഗം വളരുന്ന നഗരത്തിലെ ഗതാഗതം മികച്ചതാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമോ ഭാരത് റാപിഡക്സ് സര്‍വ്വീസാണ് നഗരത്തിൽ പ്രഖ്യാപിച്ചത്.
2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി-മീററ്റ് റൂട്ടിൽ ഉദ്ഘാടനം ചെയ്ത ട്രെയിനാണിത്. ഡൽഹി – മീററ്റ് യാത്രയുടെ സമയം 2 മണിക്കൂർ 24 മിനിറ്റാണ്. ബെംഗളൂരു – മൈസൂരു യാത്രാസമയം 2 മണിക്കൂർ 29 മിനിറ്റും. ബെംഗളൂരു – തുമകുരു യാത്രാസമയം ഒന്നേമുക്കാൽ മണിക്കൂറാണ്. നമോ ഭാരത് ട്രെയിനുകൾക്ക് യോജിച്ച ദൂരങ്ങളാണ് രണ്ടും. ഇവ സെമി ഹൈസ്പീഡ് ട്രെയിനുകളാണ്. ട്രെയിൻസെറ്റിന്റെ വലിയൊരളവും ഇന്ത്യയിൽ തന്നെയാണ് നിർമ്മിച്ചെടുത്തത്.
TAGS: BENGALURU | NAMO BHARAT
SUMMARY: Two namo bharat train services announced from bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.