സംസ്ഥാനത്ത് അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: കർണാടകയിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. അക്മൽ ഹോക്ക്, ഫറൂക്ക് അലി, ജമാൽ അലി എന്നിവരാണ് ഹാസനിൽ വെച്ച് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് വ്യാജ ആധാർ കാർഡുമായി നഗരത്തിൽ താമസിച്ചുവരികയായിരുന്നു ഇവർ. നഗരത്തിൽ കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു മൂവരും.
സംസ്ഥാന പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിലാണ് ഇവർ പിടിയിലാകുന്നത്. സംസ്ഥാനത്ത് അനധികൃതമായി വിദേശ പൗരന്മാർ താമസിക്കുന്നുണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം 12ഓളം പാക് പൗരന്മാർ ബെംഗളൂരുവിൽ പിടിയിലായിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Three illegal Bangladeshi immigrants arrested in Hassan



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.