​മ​ഹാ​രാ​ഷ്ട്രയില്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ ഒ​ഴി​വാ​ക്കു​ന്നു

മും​ബൈ: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹൈ​വേ​യി​ൽ ടോ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര. അ​ടു​ത്ത എ​ട്ട് ദി​വ​സ​ത്തി​ന​കം ഇ​ത് ന​ട​പ്പാ​ക്കാ​നാന്‍ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി. പ്ര​ധാ​ന ഹൈ​വേ​ക​ളി​ലെ​ല്ലാം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും ടോ​ൾ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്.

സംസ്ഥാനത്ത് ടോ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​യം നി​ല​വി​ലു​ണ്ടാ​യി​ട്ടും ത​ങ്ങ​ൾ​ക്ക് ടോ​ൾ ഈ​ടാ​ക്കു​ന്നു​വെ​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് സര്‍ക്കാര്‍ ഇടപെടല്‍.  ഇ​വി ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് തെ​റ്റാ​യി പി​രി​ച്ച ടോ​ൾ തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ടു​ത്ത എ​ട്ട് ദി​വ​സ​ത്തേ​ക്ക് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. ഇ​തി​ന​കം പി​രി​ച്ച ടോ​ൾ തു​ക തി​രി​കെ ന​ൽ​കാ​ൻ ശ​രി​യാ​യ സം​വി​ധാ​നം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ന​ർ​വേ​ക്ക​ർ പ​റ​ഞ്ഞു.
SUMMARY: Toll for electric vehicles to be waived in Maharashtra

LEAVE A REPLY

Please enter your comment!
Please enter your name here