മഴക്കെടുതി; കർണാടകയിൽ ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്‌


ബെംഗളൂരു: സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ  ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അതനുസരിച്ച് വീട്ടുടമകൾക്ക് നഷ്ടപരിഹാരം നൽകിയതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 1.06 ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 84 വീടുകൾ പൂർണമായും 2077 വീടുകൾ ഭാഗികമായും തകർന്നതായി മുഖ്യമന്ത്രി അറിയിച്ചു. മുഴുവൻ തകർന്ന വീടുകൾക്കും 1.20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഭാഗികമായി തകർന്ന വീടുകൾക്ക് 50,000 രൂപ നൽകി. വിളനാശം സംബന്ധിച്ച്, സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയെത്തുടർന്ന് 74,993 ഹെക്ടർ കാർഷികവിളകളും 30,941 ഹെക്ടർ തോട്ടവിളകളും നശിച്ചതായാണ് റിപ്പോർട്ട്‌. ഒക്‌ടോബർ 1 മുതൽ 25 വരെ സംസ്ഥാനത്ത് ശരാശരി 181 മില്ലിമീറ്റർ മഴ പെയ്തിരുന്നു.

ജൂൺ ഒന്നുമുതല് സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഇത്തവണ 978 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സംസ്ഥാനത്തെ പ്രധാന ജലസംഭരണികളുടെ ആകെ സംഭരണശേഷി 895.62 ആയിരം ദശലക്ഷം ക്യുബിക് (ടിഎംസി) അടിയും നിലവിലെ ജലസംഭരണം 871.26 ടിഎംസിയുമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 505.81 ടിഎംസി ആയിരുന്നു.

കൃഷിനാശം സംബന്ധിച്ച സർവേ പുരോഗമിക്കുകയാണ്. അടുത്ത മൂന്നോ നാലോ ദിവസത്തിനകം പൂർത്തിയാകും. ജോയിൻ്റ് സർവേ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: Almost 25 dead in state due to rain related incidents


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!