ബെംഗളൂരു-മംഗളൂരു എക്സ്പ്രസ് വേ വരുന്നു; യാത്രാസമയം പകുതിയായി കുറയും


ബെംഗളൂരു : ഐ.ടി. നഗരമായ ബെംഗളൂരുവിനെയും തുറമുഖനഗരമായ മംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള എക്സ്പ്രസ് വേ പദ്ധതിയുടെ പ്രാരംഭ നടപടി പുരോഗമിക്കുന്നു. ബെംഗളൂരുവിൽ നിന്ന് ഹാസൻ വഴി മംഗളൂരുവിലേക്ക് 335 കിലോമീറ്റർ നീളമുള്ള ആറു പാത നിർമിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിൻ്റെ പദ്ധതി. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനായി വിളിച്ച ടെൻഡറുകൾ കഴിഞ്ഞദിവസം തുറന്നു. ഒൻപത് കമ്പനികളാണ് ടെൻഡർ നൽകിയിരിക്കുന്നത്. സാങ്കേതിക പരിശോധനകൾക്കുശേഷം ടെൻഡർ ഉറപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ 2028-ഓടെ പാതയുടെ നിർമാണം ആരംഭിക്കും.

പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയിൽ ചുരം റോഡുകൾക്ക് പകരം കരയിലൂടെയുള്ള പാലങ്ങൾ (വയഡക്ട് ) നിർമിക്കും. ഹാസൻ അടക്കമുള്ള ചില നഗരങ്ങളെ ഒഴിവാക്കി ബൈപാസ് റോഡുകളും നിർമിക്കും. നിലവൽ ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പാതയുടെ (NH 75) ദൂരം 352 കിലോമീറ്ററും യാത്രാസമയം ഏഴു മണിക്കൂറുമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം മൂന്നരമണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. യാത്രാസമയം കുറയുന്നത് തെക്കൻകർണാടകത്തിന്റെയും കർണാടകത്തിന്റെ കടലോരമേഖലകളുടെയും വികസനത്തിന് നാഴികക്കല്ലാകും.

നിലവിലെ പാത കടന്നുപോകുന്ന ഹാസനിലെ ഷിറാഡി ചുരത്തിൽ മഴക്കാലങ്ങളിൽ മണ്ണിടിഞ്ഞുണ്ടാകുന്ന ഗതാഗത തടസ്സത്തിനും പരിഹാരമാകും. ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കാസറഗോഡേക്ക് അഞ്ചു മണിക്കൂറിനുള്ളിൽ എത്തിച്ചേരാനും സാധിക്കും.

TAGS :
SUMMARY : Bengaluru-Mangalore Expressway coming up; Travel time will be reduced by half


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!