ബെംഗളൂരു: കൈക്കൂലിവാങ്ങിയ കേസില്‍ ജി.എസ്.ടി. മുൻ സൂപ്രണ്ടിന് മൂന്നുവർഷം തടവും അഞ്ചുവർഷം പിഴയും വിധിച്ച് കോടതി. ഉത്തരകന്നഡ ഹൊന്നാവർ റേഞ്ചിലെ സൂപ്രണ്ട് ജിതേന്ദ്രകുമാർ ദാഗൂറിനെയാണ് ബെംഗളൂരുവിലെ സി.ബി.ഐ. കോടതി ശിക്ഷിച്ചത്. ഒട്ടേറെ കൈക്കൂലി ആരോപണങ്ങൾ ഇയാൾക്കെതിരേ നേരത്തെ ഉയർന്നിരുന്നു.
നികുതിയടയ്ക്കുന്നതിൽ വീഴ്ചയുണ്ടായ കച്ചവടക്കാരനോട് പിഴത്തുക ഒഴിവാക്കുന്നതിന് 25,000 രൂപ കൈക്കൂലിവാങ്ങിയ സംഭവത്തിലാണ് ഇയാളെ സി.ബി.ഐ. പിടികൂടിയത്. 2021 ആഗസ്റ്റിൽ ഇയാള്‍ക്കെതിരെ സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടര്‍ന്ന് വിചാരണക്കിടെ ജിതേന്ദ്രകുമാർ ദാഗൂർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.














