ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എഎപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയില്‍ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ഭരണവിരുദ്ധ വികാരവും ചില നിയമസഭാംഗങ്ങള്‍ക്കെതിരായ ‘പൊതുരോഷവും' കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആംആദ്മി പാർട്ടി (എഎപി) തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഗ്രൗണ്ട് സർവേകളുടെ അടിസ്ഥാനത്തിലാണ് അഴിച്ചുപണി. കഴിഞ്ഞ മാസം പുറത്തിറക്കിയ സ്ഥാനാർഥികളുടെ ആദ്യ പട്ടികയില്‍ നിന്ന് 3 സിറ്റിങ് നിയമസഭാംഗങ്ങളെ ഒഴിവാക്കിയിരുന്നു.
സമീപകാലത്ത് കോണ്‍ഗ്രസ്, ബിജെപി പാർട്ടികളില്‍ നിന്നും എഎപിയിലെത്തിയ 6 നേതാക്കന്മാർ ആദ്യ പട്ടികയിലുണ്ടായിരുന്നു. മുൻ കോണ്‍ഗ്രസ് നേതാക്കളായ ചൗധരി സുബൈർ അഹമ്മദ്, വീർ ദിംഗൻ, സുമേഷ് ഷോക്കീൻ എന്നിവരും മുൻ ബിജെപി നേതാക്കളായ ബ്രഹ്മ് സിങ് തൻവാർ, അനില്‍ ഝാ, ബിബി ത്യാഗി എന്നിവരുമാണ് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചത്.
TAGS : DELHI | ELECTION
SUMMARY : Delhi Assembly Elections; AAP released the list of candidates



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.