ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു. കാസറഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കാതിലെ സ്വർണം കവർച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നത പോലീസ് മേധാവിയടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














