മെട്രോ രണ്ടാം ഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ


ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ. ഏറ്റെടുത്ത ജോലികൾ തീർപ്പാക്കണം 3044 കോടി രൂപ ബിഎംആർസിഎൽ വായ്പ എടുത്തു. ജർമൻ കമ്പനിയായ കെഎഫ്‌ഡബ്ല്യുവും ബിഎംആർസിഎല്ലും തമ്മിൽ വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെച്ചു.

പിങ്ക് ലൈൻ ആണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. നഗരത്തിൻ്റെ ഗതാഗത സംവിധാനത്തിൽ നിർണായകമാകുമെന്ന പിങ്ക് ലൈൻ നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ മെട്രോ പാതയായി മാറും. 2025ൽ പദ്ധതി പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നിർമാണ പ്രവൃത്തികൾ വൈകിയതിനാൽ 2026 ഡിസംബറിൽ പാത പൂർണമായി തുറക്കുക. 12 ഭൂഗർഭ സ്റ്റേഷനുകളും 6 എലവേറ്റഡ് സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന 21.26 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പിങ്ക് ലൈൻ.

75.06 കിമീ മെട്രോ ഫേസ് 2 പ്രോജക്ടായ പിങ്ക് ലൈനിലെ 26 ടിബിഎമ്മുകളും 100 ശതമാനം ടണലിങ് പ്രവൃത്തികളും പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായ ആദ്യ ടിബിഎം ഉർജ ആണ്. ഭദ്ര, വരദ, അവ്നി, ഊർജ, ലവി, വിന്ധ്യ, വാമിക, രുദ്ര, തുംഗ എന്നീ ടിബിഎമ്മുകളാണ് പദ്ധതിയുടെ ഭാഗമായത്.

ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 18 സ്റ്റേഷനുകളാണ് പാതയിലുള്ളത്. പിങ്ക് ലൈൻ രണ്ട് ഘട്ടങ്ങളിലായാണ് തുറക്കുക. കലേന അഗ്രഹാര മുതൽ തവരെകെരെ വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യം 2025 ഡിസംബറോടെ തുറക്കും. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ ഭാഗം 2026 ഡിസംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.

TAGS: |
SUMMARY: Rs 3,000-crore loan for Bengaluru Namma Metro Phase 2, gets quick reboost


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!