ആധുനിക കേരള സൃഷ്ടിയിൽ പി ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകത്തത്-ജി പി രാമചന്ദ്രൻ.


ബെംഗളൂരു:  ആധുനിക കേരളം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടത് എന്ന ചോദ്യത്തിന്, ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂണിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്ക്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന ഉത്തരത്തോടൊപ്പം സാധാരണ ജനങ്ങളെ നിരന്തരം ആകർഷിക്കുകയും, ആഹ്ലാദിപ്പിക്കുകയും, വേദനിപ്പിക്കുകയും, ഉത്കണ്ഠപ്പെടുത്തുകയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത എഴുത്തുകാരും, കലാകാരരും, സിനിമകളും, നാടകങ്ങളും നൃത്തങ്ങളും ഒക്കെയുണ്ട്. ഈ നിരയിൽ വലിയ സംഭാവന നൽകിയ പി ഭാസ്കരന്റ പങ്ക് അമൂല്യമാണെന്നും പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രൻ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ നടത്തിയ പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനകീയ കലകളും ആധുനിക കേരളവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനെക്കാൾ പ്രധാന്യമുണ്ട് അയാളുടെ രചന കൾക്ക് എന്നാണ് ഇറ്റാലോ കാൽവിനോ ( ഇറ്റലി) പറയുന്നത്. ഭാസ്കരൻ മാഷിന്റെ കാര്യത്തിലും ഇത് ശരിയാണ്. അദ്ദേഹം ആരെന്നും എന്താണെന്നും എപ്പോൾ എങ്ങിനെ ജീവിച്ചെന്നും ഒരുപക്ഷേ വരുംകാലത്ത് എല്ലാവരും മറന്നു പോയേക്കാം,മറക്കാൻ പാടില്ലാത്തതാണ്.എന്നാലും സംഭവിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രചനകൾ – കവിതകളും കവിതകളെക്കാൾ ഏറെ പാട്ടുകൾ – അവ സുപ്രധാനമായി നിലനിൽക്കും. കാരണം അതാണ് കേരളം, അതാണ് മലയാളം. കേരളവും മലയാളവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ രചനകൾ നിലനിൽക്കും. അതുകൊണ്ടാണ് ആധുനിക കേരളത്തെ സൃഷ്ടിച്ച മഹോന്നതന്മാരിൽ സുപ്രധാനസ്ഥാനമാണ് പി ഭാസ്കരൻ മാഷ് ക്കു ള്ളതെന്നും ജി പി രാമചന്ദ്രൻ പറഞ്ഞു.ഭാസ്കരൻ മാസ്റ്ററുടെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചും, കവിതകളുടെയും ഗാനങ്ങളുടെയും സവിശേഷതകളെ പറ്റിയും നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം വിവരിച്ചു.

ചർച്ച ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ രാജൻ, വി കെ സുരേന്ദ്രൻ, ആർ വി ആചാരി, ടി എം ശ്രീധരൻ, പൊന്നമ്മ ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ സുഷമ ശങ്കറിന്റെ നോവൽ “അച്ഛന്റെ കല്യാണം” എന്ന നോവൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർക്ക് നൽകി ജി പി രാമചന്ദ്രൻ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ സുഷമ ശങ്കർ, മോഹൻ ദാസ്, തങ്കമ്മ സുകുമാരൻ, എൻ കെ ശാന്ത, സംഗീത ശരത്, സ്മിത, ഓമന, സൗദ റഹ്മാൻ, ഷമീമ, സുമ മോഹൻ, അബ്ദുൾ അഹദ്, ജയപ്രകാശ്, പ്രതിഭ പി പി, സുനിൽ ശിവൻ എന്നിവർ പി ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.

സാഹിത്യവിഭാഗം കൺവീനർ കുഞ്ഞപ്പൻ ജി പി രാമചന്ദ്രനെയും, എഡുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് ഡോ സുഷമ ശങ്കറെയും പരിചയപ്പെടുത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ, സോണൽ സെക്രട്ടറി വിശ്വനാഥൻ എന്നിവർ അതിഥികളെ ആദരിച്ചു. ഡെന്നിസ് പോൾ പരിപാടി നിയന്ത്രിക്കുകയും “അച്ഛന്റെ കല്യാണം” എന്ന നോവൽ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ എം കെ ചന്ദ്രൻ ജി പി രാമചന്ദ്രന് ഉപഹാരം നൽകി.

TAGS :


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!