ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും


ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ യാത്ര നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ആർടിഎ ഡിസംബർ 23ന് നഗരത്തിലെ ഓട്ടോ യൂണിയനുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.

ആദ്യ രണ്ട് കിലോമീറ്ററിന് മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 40 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 20 രൂപയായും വർധിപ്പിക്കണമെന്നാണ് ഓട്ടോറിക്ഷാ യൂണിയനുകളുടെ ആവശ്യം. 2021 ഡിസംബറിലായിരുന്നു അവസാനമായി നിരക്ക് പരിഷ്‌ക്കരണം. വർധിച്ചുവരുന്ന എൽപിജി വില, ദൈനംദിന ചെലവുകൾ എന്നിവ കാരണം നിരക്ക് വർധന അനിവാര്യമാണ്. ഓട്ടോ നിരക്കുകൾ വർഷം തോറും ക്രമീകരിക്കുകയും എൻഫോഴ്‌സ്‌മെൻ്റ് മെച്ചപ്പെടുകയും ചെയ്താൽ, അത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഗുണം ചെയ്യും. ഇത് ന്യായമായ നിരക്കിൽ ഓട്ടോകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ആദർശ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി സി. സമ്പത്ത് പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് നഗരങ്ങളിൽ മിനിമം നിരക്ക് ഇപ്പോൾ തന്നെ 40 രൂപയാണ്. ശിവമോഗ, മംഗളൂരു, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് 40 രൂപയാണ്. ബെംഗളൂരുവിൽ ജീവിതച്ചെലവ് കൂടുതലായതിനാൽ ഇതേ മാതൃക നഗരത്തിലും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: |
SUMMARY: Bengaluru to soon have hike in auto fare


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!