ബെംഗളൂരു: ജന്മദിനം ആഘോഷിക്കാൻ പോകവെ ബൈക്ക് മരത്തിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി ബീദറിലെ ഔരാദ് താലൂക്കിൽ ജംബാഗി ക്രോസിന് സമീപമാണ് സംഭവം. ഹനുമന്തപ്പ ചന്നപ്പ (23), ഗണേഷ് ധനരാജ് (22) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനുമന്തപ്പയും ഗണേഷും മറ്റ് രണ്ട് സുഹൃത്തുക്കളും ജൻമദിനം ആഘോഷിക്കാൻ ശാന്ത്പൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയം ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിൽ ശാന്ത്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | ACCIDENT
SUMMARY: Out to celebrate birthday, two youths die after motorcycle crashes into tree