സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

ബെംഗളൂരു: സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറായ യുവതി മരിച്ചു. രാമനഗര മലവള്ളി ഹലഗൂരിലെ ബസപുര ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ശരണ്യ ഗൗഡയാണ് (25) മരിച്ചത്.
ബലെഹൊന്നൂർ ഗ്രാമവാസിയായ ശരണ്യ കഴിഞ്ഞ ഒരു വർഷമായി കനകപുര താലൂക്കിലെ സത്തനൂർ പഞ്ചായത്തിൽ എൻആർഇജിഎ ജൂനിയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
ബലെഹൊന്നൂരിൽ നിന്ന് ഹലഗൂരിലേക്ക് ശരണ്യ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിരെ നിന്ന് വന്ന ബൈക്ക് സ്കൂട്ടിയിലേക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരണ്യയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹലഗൂർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Women dies after scooty and bike collides