ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നാളെ മുതല്‍

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നാളെ മുതല്‍. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളില്‍ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഏകീകൃത സിവില്‍ കോഡ് സുഗമമായി നടപ്പാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഒരു ഓണ്‍ലൈൻ പോർട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഈ പോർട്ടലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച കേസുകള്‍ എന്നിവ സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാൻ ഓണ്‍ലൈൻ പോർട്ടല്‍ ജനങ്ങളെ സഹായിക്കും.
ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കള്‍ക്ക് തത്സമയ അപ്ഡേറ്റുകള് ലഭ്യമാകും. കൂടാതെ, സുതാര്യമായ പരാതി പരിഹാര സംവിധാനം വഴി പരാതികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉള്‍പ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികള്‍ക്കും ഏകീകൃത സിവില്‍ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു.
Unified Civil Code in Uttarakhand from tomorrow