ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി പി വി കുഞ്ഞുമുഹമ്മദ് (31), മുണ്ടൂര്‍ സ്വദേശി സന്തോഷ് (42), തൃശ്ശൂര്‍ കോടാലി സ്വദേശി ജയന്‍ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാല്‍ (36) എന്നിവരാണ് പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നായി ശനിയാഴ്ചയാണ് തമിഴ്നാട് പോലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പോലീസ് പറയുന്നു. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇതിനായി കാഞ്ചീപുരം പോലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 20-നായിരുന്നു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ കവര്‍ന്നത്. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ് യു വി തടഞ്ഞായിരുന്നു മോഷണം. കമ്പനി ഉടമയായ മഹാരാഷ്ട്ര ബോറിവിലി സ്വദേശി ജതിന്റെ പരാതിയനുസരിച്ച് കേസെടുത്ത പോലീസ് മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേത്ത് എത്തിച്ചത്. അറസ്റ്റിലായ അഞ്ചുപേരില്‍നിന്ന് കവര്‍ച്ച ചെയ്ത പണത്തിന്റെ പകുതിയോളം കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതികളെയും ബാക്കി പണവും കണ്ടെത്തുന്നതിന് തമിഴ്നാട് പോലീസ് സംഘം കേരളത്തില്‍ അന്വേഷണം തുടരുകയാണ്.
SUMMARY: Five Malayalis arrested for stealing Rs 4.5 crore from a car on a highway

Hot this week

വാഹനാപകടം; മലയാളി യുവാവ് മരിച്ചു, നാലുപേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു....

പ്ര​തി​സ​ന്ധി നീ​ങ്ങി; വിജയ് മുഖ്യമന്ത്രിയാകും,​​ സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ...

രഹസ്യവിപണിയിൽ മൂന്നു ലക്ഷം രൂപ; അഞ്ച് കിലോ ഈനാംപേച്ചി ചെതുമ്പലുമായി ബെംഗളൂരു സ്വദേശികൾ പിടിയിൽ

ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ചു കിലോ ഈനാംപേച്ചി ചെതുമ്പലുമായി...

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു; സംഭവം ബെംഗളൂരുവില്‍ 

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ...

ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം: കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരോട് വി ഡി സതീശന്‍

തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസ്‌; പ്രതി പിതാവിനെയും കൊന്നെന്ന് സംശയം

കോട്ടയം: നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പുരയിടത്തില്‍ വീണ്ടും പരിശോധന നടത്തി പോലീസ്....

പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വിസികെയും; വിജയിക്ക് ഭൂരിപക്ഷമായി, ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും...

വനിതകള്‍ക്ക് സൗജന്യ യാത്ര: ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസി നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി...

Related Articles

Popular Categories