Thursday, December 18, 2025
23.8 C
Bengaluru

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ കോടതി വിധി നാളെ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ നൽകിയ ജാമ്യഹർജിയിൽ കോടതി വിധി നാളെ. ഹർജിയിൽ ചൊവ്വാഴ്ച വാദം കേട്ട കർണാടക ഹൈക്കോടതി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടൻ ജാമ്യാപേക്ഷ നൽകിയത്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുണ്ടെന്നും, ഇതിനായി ഇടക്കാല ജാമ്യം ആവശ്യമാണെന്നും ഹർജിയിൽ ദർശൻ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ബെംഗളൂരുവിലെ പ്രത്യേക കോടതി ദർശന്റെ ജാമ്യഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാൻ യാതൊരു ഇളവും കേസിൽ കാണുന്നില്ലെന്നും, ദർശനും സുഹൃത്ത് പവിത്ര ഗൗഡയും മറ്റുള്ളവരും ചേർന്ന് നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു.

ജൂൺ എട്ടിനാണ് ചിത്രദുർ​ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ ദർശൻ ഉൾപ്പെടെ 19 പേരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാൻ പലതവണ ദർശൻ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല. കേസ് ഗൗരവമേറിയതാണെന്നും, ജാമ്യം അനുവദിച്ചാൽ നടൻ സാക്ഷികളെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka High Court to pronounce order on Darshan interim bail plea on Wednesday

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ്...

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ,...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല....

കരാവലി ഉത്സവ് 20 മുതല്‍ 

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന്...

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83)...

Topics

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി...

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ...

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി...

Related News

Popular Categories

You cannot copy content of this page