മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

ബെംഗളൂരു: സംസ്ഥാന വഖഫ് മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിയും, ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡന്റുമായ വഖഫ് അൽത്താഫ് ഖാന് നേരെ വധഭീഷണി. ഫോൺ കോൾ വഴിയാണ് ഭീഷണി ലഭിച്ചത്. നിരോധിത പിഎഫ്‌ഐ സംഘടനയ്ക്കെതിരെ നടപടികൾ എടുക്കരുത്. അങ്ങനെ തുടർന്നാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയത്.
വിളിച്ചയാൾ അൽത്താഫിന്റെ മകളുടെ വിവാഹത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അൽത്താഫിനെയും കുടുംബത്തെയും ജീവനോടെ വിടില്ലെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ അൽത്താഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Zameer aide gets threat call



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.