സ്വകാര്യ ചാന്ദ്രദൗത്യമായ എയ്റോ സ്പേസിന്റെ ബ്ലൂ ഗോസ്റ്റ് മിഷൻ 1 വിജയം; ചന്ദ്രോപരിതലത്തില്‍ ലാൻഡ് ചെയ്തു


വാഷിംഗ്ടണ്‍: ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ബ്ലൂ ഗോസ്റ്റ് ലാൻഡർ തന്നെയാണ്.

നാസയുമായി ചേർന്നാണ് ഫയർഫ്ലൈ എയ്റോസ്പേ് ചാന്ദ്രദൗത്യം നടത്തിയത്. ഫയര്‍ഫ്ലൈ എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍.  നാസയുടെ സഹായത്തോടെ ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് ദൗത്യം ആരംഭിച്ചത്. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളില്‍ നിർണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു.

ചന്ദ്ര സമതലമായ മേർ ക്രിസിയത്തിലാണ് ലാൻഡർ ഇറങ്ങിയത്. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നാണ് മേർ ക്രിസിയം. ഇവിടെ കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ, ഗവേഷകർക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിർണായക വിവരങ്ങള്‍ ബ്ലൂ ഗോസ്റ്റ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :
SUMMARY : Aero Space's private lunar mission Blue Ghost Mission 1 is a success; it lands on the lunar surface


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!