കർണാടക ബന്ദ്; ബെംഗളൂരുവിൽ സമാധാനപരം, ചിക്കമഗളുരുവിൽ കടകൾ അടപ്പിച്ചു


ബെംഗളൂരു: കർണാടകയിൽ കന്നഡ ഒക്കൂട്ട സംഘടന ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് അവസാനിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ ബന്ദ് നടന്നത്. ബെംഗളൂരുവിൽ ബന്ദ് സമാധാനപരമായിരുന്നു.

പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചില്ല. സ്കൂൾ, കോളേജ് എന്നിവയ്ക്ക് അവധി നൽകിയിരുന്നില്ല. മെട്രോ ബിഎംടിസി, കെഎസ്ആർടിസി ബസ് സർവീസുകളും പതിവ് പോലെ നടന്നു. എന്നാൽ ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിൽ ഭാഗികമായി പങ്കെടുത്തു. ബന്ദിന് ഏതാനും വ്യാപാരി അസോസിയേഷനുകളും, സ്വകാര്യ ബസ് ഉടമകളും പിന്തുണ നൽകി.

മുൻകരുതൽ എന്ന നിലയ്ക്ക് സംസ്ഥാനത്തുടനീളം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ചിക്കമഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുറന്നുപ്രവർത്തിച്ച കടകൾ ബന്ദ് അനുകൂലികൾ ഇടപെട്ട് പൂട്ടിച്ചു. ചിലയിടങ്ങളിൽ കടകൾ പ്രവർത്തിക്കുകയും വാഹനങ്ങൾ സാധാരണപോലെ ഓടുകയും ചെയ്തു. ബന്ദ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്, ചില കടകൾ ഒരു മണിക്കൂർ അധികം തുറന്നുപ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കടകൾക്കുമുന്നിൽ ഒട്ടിച്ചുവെച്ചിരുന്നു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംസാരിക്കുന്നില്ലെന്നാരോപിച്ച് മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തത്.

 

TAGS: KARNATAKA | BANDH
SUMMARY: Karnataka band ends peacefully in city, protest erupted in other districts


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!