മെട്രോ യെല്ലോ ലൈൻ ജൂൺ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഈ വർഷം ജൂൺ അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് ബിഎംആർസിഎൽ. ഇലക്ടോണിക് സിറ്റിയിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയാണുള്ളത്. പാതയിൽ സർവീസ് നടത്താനുള്ള രണ്ട് ട്രെയിനുകൾ അടുത്തിടെ ബിഎംആർസിഎല്ലിന് ലഭിച്ചിരുന്നു. നിലവിൽ സിഗ്നലിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള ട്രെയൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ബിഎംആർസിഎൽ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുമതി തേടും.
ഏപ്രിൽ അവസാനത്തോടെ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുമതി തേടാനാണ് ബിഎംആർസിഎൽ തീരുമാനം. ഏപ്രിൽ അവസാനം മൂന്നാമത്തെ ട്രെയിനും നഗരത്തിൽ എത്തിച്ചേർന്നേക്കും. ചൈനയിലെ സിആർആർസി നാൻജിങ് പുസൻ കമ്പനി ലിമിറ്റഡ് ആണ് ട്രെയിനുകൾ നിർമിക്കുന്നത്. 2019ൽ 36 ട്രെയിനുകളുടെ ഓർഡർ ബിഎംആർസിഎൽ നാൻജിങ് പുസന് നൽകിയിരുന്നു. 1578 കോടിക്കാണ് കരാർ ധാരണയായത്. സിആർആർസി കൈമാറുന്ന 36 ട്രെയിനുകളിൽ 15 എണ്ണമാണ് യെല്ലോ ലൈനിൽ വിന്യസിക്കുക. ബാക്കി 21 ട്രെയിനുകൾ പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായി മാറ്റും.
TAGS: NAMMA METRO
SUMMARY: Metro yellow line to be operational by june end



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.