നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും


ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ് ) റോഡിലെ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിനും, പരിപാലിക്കുന്നതിനുമായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കും. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതിയും സമിതി പരിശോധിക്കുണെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപസമിതി രൂപീകരിക്കാൻ അധികാരപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. നിരവധി നിർമാണ പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാരുമായുള്ള ചട്ടക്കൂട് കരാർ ലംഘിച്ചതായി നൈസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ബിഎംഐസിയും നൈസ് കമ്പനിയും തമ്മിലുള്ള കരാർ നടപടികളും സമിതി പരിശോധിക്കും. 1998-99 ൽ, കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡ് (കെ‌ഐ‌എ‌ഡി‌ബി) 29,313 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ നൈസുമായി കരാർ ഒപ്പിട്ടു. 23,625 ഏക്കർ സ്വകാര്യ ഭൂമിയും 5,688 ഏക്കർ സർക്കാർ ഭൂമിയുമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. പിന്നീട് മാറിവന്ന സർക്കാരുകൾ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഇതുവരെ, നൈസിന് 2,191 ഏക്കർ സ്വകാര്യ ഭൂമിയും 5,000 ഏക്കർ സർക്കാർ ഭൂമിയും നൽകിയിട്ടുണ്ട്. നൈസിന് അനുകൂലമായി കെഐഎഡിബി 1,699 ഏക്കറിന് വിൽപ്പന കരാർ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു.

TAGS: |
SUMMARY: New Cabinet sub-committee to look into NICE project


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!