Monday, January 5, 2026
24.6 C
Bengaluru

കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

ബെംഗളൂരു:  2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിച്ചു. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ് ശശി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കേരളസമാജം വൈസ് പ്രസിഡണ്ട് പി.കെ. സുധീഷ്, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ഓ കെ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന്‍ വി, കൈരളി നികേതന്‍ ട്രസ്റ്റ് പ്രസിഡണ്ട് സി. ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് ബി അനില്‍ കുമാര്‍, ജനറല്‍ സെകട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരി കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുമായ പി.ഗോപകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സെടുത്തു. പരീക്ഷക്കു വേണ്ട സമയബന്ധിതമായ തയ്യാറെടുപ്പും പത്രവായനയുടെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു. അറുപതു മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

പതിനഞ്ചു മാസത്തെ പരിശീലനത്തില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കും.
നാളെ മുതല്‍ റഗുലര്‍ ക്ലാസുകള്‍ നടക്കും. ആഴ്ച ദിവസങ്ങളില്‍ വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെ ഓണ്‍ലൈനായും ഞായറാഴ്ചകളില്‍ ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ഫോണ്‍: 8431414491
<BR>
TAGS : CIVIL SERVICE EXAMINATION | KERALA SAMAJAM
SUMMARY : Kerala Samajam IAS Academy: New batch begins

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍...

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ്...

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന്...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട്...

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട്...

Topics

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു 

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ...

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ...

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: 28 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ്...

ബയപ്പനഹള്ളിയില്‍ 65 ഏക്കർ ട്രീ പാർക്ക് പദ്ധതി; ആദ്യഘട്ടം മാർച്ചിൽ

ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ‌.ജി‌.ഇ‌.എഫ്) സമീപം 37.75...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു...

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറില്‍ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക്...

ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി

ബെംഗളൂരു: കേരള ആർടിസിയുടെ ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക്...

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരന്മാര്‍ പങ്കെടുക്കും

ബെംഗളൂരു: 23-ാമത് ചിത്രസന്തേ കുമാര കൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച...

Related News

Popular Categories

You cannot copy content of this page