ഇനി സുഖപ്രദമായ യാത്ര; കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സുഖപ്രദമായ യാത്ര ഉറപ്പാക്കാനുമായി കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് ട്രെയിനുകളിലാണ് പഴയ റേക്കുകൾക്കുപകരം ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചത്.
യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന എൽഎച്ച്ബി കോച്ചുകൾ ഒട്ടേറെ സുരക്ഷാസംവിധാനളുള്ളതാണ്. ജർമൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടാണ് കോച്ചുകളുടെ നിര്‍മാണം. 2000ലാണ് ആദ്യമായി എൽ.എച്ച്.ബി കോച്ചുകൾ ഇന്ത്യയിലെത്തിച്ചത്. പിന്നീട് സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമിച്ചുതുടങ്ങി. അപകടത്തിൽപെട്ടാൽ കോച്ചുകൾ തമ്മിൽ തുളച്ചുകയറുന്ന സ്ഥിതിയുണ്ടാകില്ല എന്നതാണ് എൽ.എച്ച്.ബി കോച്ചുകളുടെ പ്രധാന സവിശേഷത.
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നീ ട്രെയിനുകളിൽ അടുത്തമാസം ആദ്യവാരം എൽഎച്ച്ബി കോച്ചുകൾ നിലവില്‍ വരും. എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്സ്‌പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് (16511) ട്രെയിനുകളിലും പുതിയകോച്ചുകൾ അനുവദിച്ചിട്ടുണ്ട്.
TAGS : LHB COACHES | INDIAN RAILWAY
SUMMARY : LHB coaches sanctioned in KSR Bengaluru-Kannur Express



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.