കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0
207

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരണപ്പെട്ടത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വാളയാർ റേഞ്ചിൻ്റെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം ആരംഭിച്ചിട്ടുണ്ട്. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തുക.

TAGS : ELEPHANT ATTACK
SUMMARY : Man injured in wild elephant attack dies while undergoing treatment

LEAVE A REPLY

Please enter your comment!
Please enter your name here