ഛത്തീസ്‌ഗഡിൽ 2100 കോടിയുടെ മദ്യ അഴിമതി; കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി; മുൻ മന്ത്രിയുടെ വീടുകളും പിടിച്ചെടുത്തു

റായ്‌പുർ: ഛത്തീസ്ഗഢിലെ കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. 2100 കോടി രൂപയുടെ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺ​ഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ഭൂപേഷ്‌ ബാഗേൽ മുഖ്യമന്ത്രിയായ മുൻ സർക്കാരിലെ എക്‌സൈസ്‌ മന്ത്രി കവാസി ലാഖ്‌മ പ്രതിയായ കേസിലാണ്‌ നടപടി. കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി (സിപിസിസി) ഉടമസ്ഥതയിൽ സുക്‌മ ജില്ലയിലുള്ള കോൺഗ്രസ്‌ ഭവനാണ്‌ കണ്ടുകെട്ടിയത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു രാഷ്‌ട്രീയ പാർടിയുടെ ഓഫീസ്‌ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കണ്ടുകെട്ടിയത്‌. ലാഖ്‌മയുടെ റായ്‌പുരിലെ വീട്‌, ലാഖ്‌മയുടെ മകനും സുക്‌മയിലെ പഞ്ചായത്ത്‌ പ്രസിഡന്റുമായ ഹരീഷ്‌ കവാസിയുടെ പേരിലുള്ള വീടും ഉൾപ്പെടെ 6.15 കോടി വിലമതിക്കുന്ന വസ്‌തുക്കളാണ്‌ കണ്ടുകെട്ടിയത്‌. കേസുമായി ബന്ധപ്പെട്ട് 205 കോടിയുടെ സ്വത്തുക്കൾ ഇഡി മുൻപ് പിടിച്ചെടുത്തിരുന്നു.

ആറ്‌ തവണ എംഎൽഎയായ 72കാരനായ ലാഖ്‌മ ജനുവരിയിൽ അറസ്‌റ്റിലായി. നിലവിൽ ജയിലിലാണ്‌. ഡിസംബറിൽ വീട്‌ ഇഡി റെയ്‌ഡ്‌ ചെയ്‌തിരുന്നു. മദ്യ നയം പരിഷ്‌കരിച്ച്‌ ലാഖ്‌മ എഫ്‌എൽ 10എ ലൈസൻസ്‌ അവതരിപ്പിച്ചിരുന്നു. ലൈസൻസ്‌ ഉടമകൾക്ക്‌ വിദേശമദ്യ വിൽപ്പനയിലൂടെ വൻ ലാഭത്തിന്‌ വഴിതുറന്ന തീരുമാനമായിരുന്നിത്‌. മദ്യ സിൻഡിക്കേറ്റിൽ പ്രധാനി എന്നാണ്‌ ലാഖ്‌മയെ ഇഡി വിശേഷിപ്പിച്ചത്‌. മാസം രണ്ട്‌ കോടി രൂപ വീതം ലാഖ്‌മയ്‌ക്ക്‌ കിട്ടിയെന്നും 36 മാസംകൊണ്ട്‌ 72 കോടി സ്വന്തമാക്കിയെന്നുമാണ്‌ ഇഡി കണ്ടെത്തല്‍. ഇതിൽനിന്ന്‌ 68 ലക്ഷം രൂപ ചെലവിട്ടാണ്‌ കോൺഗ്രസ്‌ ഭവൻ നിർമ്മിച്ചത്‌. ഇഡി കണ്ടുകെട്ടിയ രണ്ട്‌വീടും കോഴപ്പണംകൊണ്ട്‌ നിർമിച്ചതാണ്‌. അഴിമതിയിൽ സംസ്ഥാനത്തിന്‌ 2100 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും ഇഡി പറയുന്നു.

അതേസമയം, ഇഡിയുടെ നടപടി ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ്‌ വക്താവ്‌ പ്രതികരിച്ചു.

SUMMARY: Liquor scam worth Rs 2100 crore in Chhattisgarh; ED seizes Congress Bhavan; houses of former minister also seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: അനുമതിയില്ലാതെ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച്‌ കടന്നുവെന്ന് ആരോപിച്ച്‌ സിജെപി...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കി

റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ...

മാലിന്യനിയമ ലംഘനം: സെപ്റ്റോയ്ക്കും ഇൻസ്റ്റാമാർട്ടിനും പിഴ ചുമത്തി

ബെംഗളൂരു: നഗരത്തിലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ഓൺലൈൻ പലചരക്ക് വിതരണ...

Related Articles

Popular Categories