സെൻസസ് 2027; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡൽഹി: രാജ്യത്തെ 16-ാമത് സെൻസസ് 2027ല്‍ രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കുമെന്നും ജാതി സെൻസസ് കൂടി ഉള്‍പ്പെടുത്തിയാകും സെൻസസ് നടത്തുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്.

2026 ഒക്ടോബർ 1 നും 2027 മാർച്ച്‌ 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (HLO) എന്നും അറിയപ്പെടുന്ന ആദ്യ ഘട്ടത്തില്‍, ആസ്തികള്‍, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സെൻസസ് ആയിരിക്കും. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷനില്‍(PE) കുടുംബാംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും.

ഇതാദ്യമായി, ജാതി കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാഗമാകും. പത്തു വർഷം കൂടുമ്പോഴാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. എന്നാല്‍ 2011നു ശേഷം ഇന്ത്യയില്‍ സെൻസസ് നടന്നിട്ടില്ല. 2021ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

SUMMARY : Census 2027; Central Government issues notification

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

Related Articles

Popular Categories