Saturday, September 27, 2025
24.7 C
Bengaluru

ശ്രീഗുരുദേവ-ശ്രീഅയ്യപ്പദേവസ്ഥാനം പ്രതിഷ്ഠാദിന മഹോത്സവം നാളെ

ബെംഗളൂരു: ശ്രീനാരായണസമിതി സർജാപുര ശ്രീഗുരുദേവ-ശ്രീഅയ്യപ്പ ദേവസ്ഥാനം പ്രതിഷ്ഠാദിന മഹോത്സവം വെള്ളിയാഴ്ച നടക്കും. ഇന്ന് രാവിലെ ഗണപതിഹോമം, തുടര്‍ന്ന് കുംഭേശ കർക്കരി കലശപൂജകൾ, ശയ്യാപൂജ, നിദ്രാകലശ പൂജകൾ, അനുജ്ഞാ പൂജ, അനുജ്ഞാ പ്രാർഥന, ജീവോദ്വാസന, ബിംബശുദ്ധി, കലശാഭിഷേകം, ബിംബങ്ങളും കലശങ്ങളും ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, വൈകിട്ടോടെ ധ്യാനാധിവാസം, പ്രാസാദ ശുദ്ധി, അധിവാസ ഹോമം, പീഠാധിവാസം, അധിവാസ പൂജ എന്നിവ നടന്നു.

പൂജകൾക്ക് തന്ത്രി കുടുക്കശ്ശേരി ഇല്ലം നാരായണൻനമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മാമ്പള്ളിമഠം മഹേഷ്നമ്പൂതിരി, മുളയ്ക്കൽ മഠം അജയ്നമ്പൂതിരി, വല്ലശ്ശേരി മഠം കൃഷ്ണദാസൻപോറ്റി, അഞ്ചുമൂർത്തി മഠം മോഹനകൃഷ്ണൻപോറ്റി എന്നിവർ സഹകാർമികരായി. എല്ലാ ഭക്തരും നാളെ നടക്കുന്ന പ്രതിഷ്ടാ മഹോത്സവത്തിൽ പങ്കെടുക്കണമെന്ന് സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – 9916480089, 9448162624, 9731585889, 9980812162.
SUMMARY: Sri Gurudeva-Sri Ayyappa Devasthanam installation day festival tomorrow

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ...

ഓപ്പറേഷൻ നുംഖോര്‍; ഇടനിലക്കാരെ സംബന്ധിച്ച്‌ വിവരം ലഭിച്ചു, നിര്‍‌ണായകമായത് മാഹിന്റെ മൊഴിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച...

കരുതല്‍തടങ്കലിലായിരുന്ന 2 നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു; മുങ്ങിയത് സുരക്ഷാജീവനക്കാരെ മര്‍ദിച്ച്

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം...

ഇരട്ട വോട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡൽഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുണ്ടെങ്കില്‍ അത്തരക്കാർക്ക്...

ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

കൊച്ചി: ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ്...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page