Home BENGALURU UPDATES പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

0
16

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ സാംപിളുകൾ പ്രദർശിപ്പിക്കുന്നതിനു എതിരെയാണ് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ രംഗത്തെത്തിയത്. ഇത്തരത്തിൽ പ്രദർശിപ്പിക്കുന്ന വിഭവങ്ങൾ പ്രവർത്തന സമയം അവസാനിക്കുന്നതോടെ കളയുന്നത് ഭക്ഷണം പാഴാകുന്നത് ഇടയാക്കിയതിനാലാണ് നടപടി. 

നേരത്തേ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും(എഫ്എസ്എസ്എഐ) ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇത്തരത്തിൽ ഭക്ഷണം പാഴാക്കി കളയുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നടപടിയെന്ന് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.

SUMMARY: don’t display and waste food says Bengaluru Hotels Association

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page