വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. പുലി കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ആദ്യം കൂടു വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തായി പുലിയുടെ ആക്രമണം. തുടര്‍ന്ന് അവിടെ രണ്ടാമതൊരു കൂടു കൂടി വെച്ചു. ആ കൂട്ടിലാണ് പുലി കുടുങ്ങിയത്.
തമിഴ്‌നാടിനോട് അതിര്‍ത്തി പ്രദേശത്താണ് പുലി ആഴ്ചകളോളം ഭീതി വിതച്ചത്. ഇന്നലെ രാത്രി കെണിയില്‍ കുടുങ്ങിയതിന് സമീപമുള്ള ഒരു വീട്ടില്‍ നിന്നും പുല ഒരു കോഴിയെ പിടികൂടിയിരുന്നു. ശബ്ദം കേട്ട് ആളുകള്‍ ബഹളം വെച്ചപ്പോഴാണ് പുലി പോയത്. ഇതിനു പിന്നാലെയാണ് പുലി കൂട്ടില്‍ കുടുങ്ങിയത്.
SUMMARY: Leopard trapped in cage in Wayanad