ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്. ഉയർന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറക്കുകയായിരുന്നു.
സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ അന്വേഷണ വിധേയമായി പൈലറ്റുമാരെ മാറ്റിനിർത്തിയതായി അറിയിച്ചു. ജൂണ്‍ 14 നായിരുന്നു സംഭവം. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി – വിയന്ന വിമാനം അപകടത്തില്‍ പെട്ടത്. മറ്റൊരു ബോയിങ് വിമാനമാണ് അപകടത്തില്‍
പെട്ടത്.
SUMMARY: Air India flight descends to 900 feet after takeoff