ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ശാലിനിയെ അപമാനിക്കുന്ന രീതിയിലുള്ള രവികുമാറിന്റെ പരാമർശം. തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയെയും സ്ത്രീകളെ ഒന്നടങ്കവും അധിക്ഷേപിക്കുന്ന ലൈംഗിക ചുവയുള്ള പരാമർശം രവികുമാർ നടത്തിയതായി ചൂണ്ടിക്കാട്ടി സന്നദ്ധ പ്രവർത്തകനാണ് പൊലീസിനെ സമീപിച്ചത്.
നേരത്തേ കലബുറഗി ഡപ്യൂട്ടി കമ്മിഷണർ ഫൗസിയയെക്കുറിച്ചും രവികുമാർ വിവാദ പരാമർശം നടത്തിയിരുന്നു. ഫൗസിയ പാക്കിസ്താനിൽ നിന്നാണ് എത്തിയതെന്ന പരാമർശത്തിൽ രവികുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിയമനിർമാണ കൗൺസിലിൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പാണ് രവികുമാർ.
SUMMARY: FIR against BJP MLC for remarks against Chief Secretary Shalini.