ബെംഗളൂരു: സംസ്ഥാനത്ത് സര്‍വീസ് നിരോധിച്ച ബൈക്ക് ടാക്സികൾ പുനരാരംഭിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് വനിതായാത്രക്കാർ. ബൈക്ക് ടാക്സി നിരോധനത്തിനെതിരേ ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾ സമർപ്പിച്ച ഹർജിയിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം യാത്രക്കാർ കോടതിയിൽ അപേക്ഷനൽകിയത്. ബൈക്ക് ടാക്സി സുരക്ഷിതമാണെന്ന് ഇവർ കോടതിയിൽപ്പറഞ്ഞു.
അതേസമയം ബൈക്ക് ടാക്സിക്ക് അനുമതി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴും സർക്കാരിന്റെ നിലപാട്. ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നത് നിലവിൽ പരിഗണനയില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: Women commuters approach court to allow bike taxis