പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സംശയിക്കുന്നത്. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച യുവതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
SUMMARY: Nipah in Palakkad; 5 wards declared as containment zones