പെണ്‍കുട്ടികളോട് സംസാരിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ ഈറോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായ ആദിത്യയെയാണ് അതേ സ്കൂളിലെ മറ്റു ഗ്രൂപ്പുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്.

ഇവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ അബോധാവസ്ഥയിലായ ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിച്ചു.

മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുമ്പ് പിതാവിനെ അറിയിച്ചിരുന്നു. ആദിത്യ പ്രതികളുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ആദിത്യയുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാര്‍ഥികളെ കസ്റ്റജിയിലെടുത്തത്.

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി, തുടര്‍ന്ന് കോയമ്പത്തൂര്‍ ജില്ലയിലെ ഒരു നിരീക്ഷണ ഭവനത്തിലേക്ക് അയച്ചു.

SUMMARY: Class 12 student beaten to death by classmates for talking to girls

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

Related Articles

Popular Categories