ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കന്നഡനടി രന്യയുടെ 34.12 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ബെംഗളൂരു വിക്ടോറിയ ലേ ഔട്ടിലുള്ള വീട്, ആർക്കവതി ലേഔട്ടിലുള്ള സ്ഥലം, തുമക്കൂരുവിലെ വ്യവസായ മേഖലയിലെ സ്ഥലം, ആനെക്കൽ താലൂക്കിലുള്ള കൃഷിഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.
ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ 12.56 കോടി രൂപയുടെ 13 കിലോ സ്വർണവുമായി മാർച്ച് മൂന്നിനാണ് നടിയെ ഡിആര്‍ഐ, കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിബിഐക്ക് പുറമേ ഇഡിയും കേസ് അന്വേഷണം നടത്തുകയായിരുന്നു.
SUMMARY: Gold smuggling case: ED seizes actress Ranya’s assets worth Rs 34 crore