Tuesday, July 8, 2025
28.6 C
Bengaluru

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ പാഠപുസ്തകങ്ങളിലും സ്കൂള്‍ മതിലുകളിലും രേഖപ്പെടുത്തണം

ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 എന്ന നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. സർക്കാർ സ്വകാര്യ സ്കൂളുകൾക്കടക്കം നിർദ്ദേശം ബാധകം ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കെ.വി ത്രിലോക്ചന്ദ്രയുടെ ഉത്തരവിൽ പറയുന്നു. വെബ്സൈറ്റ്, സ്കൂൾ വാഹനങ്ങൾ എന്നിവയിലും വ്യക്തമായി കാണുന്ന രീതിയിൽ നമ്പർ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

വീടുകളിലും സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികൾ നേരിടുന്ന പീഡന കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കുട്ടികളെക്കൊണ്ട്  ശുചിമുറി വൃത്തിയാക്കൽ, ശാരീരികവും മാനസികവുമായ പീഡനം, ലൈംഗിക പീഡനം തുടങ്ങിയ സംഭവങ്ങള്‍ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിനാണ് ചൈൽഡ് ഹെൽപ്പ് ലൈൻ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പല കുട്ടികൾക്കും ഇതിനെക്കുറിച്ച് അറിയില്ല. ഹെൽപ്പ് ലൈനിന്റെ സഹായം തേടാമെന്ന് കുട്ടികളെ ബോധവാന്മാരാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

SUMMARY: Child Helpline number should be written in textbooks, schools and on walls

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം

കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം...

നിപ: സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം...

‘വേദനിപ്പിച്ചെങ്കില്‍ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം...

കല വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ആദരം 2025’ 13 ന്

ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ...

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ...

Topics

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2...

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ 18 വാഹനങ്ങൾ തല്ലിതകർത്തു

ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ...

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം...

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി....

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി...

Related News

Popular Categories

You cannot copy content of this page