മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ചെന്നൈയില്‍ ഇന്ന് നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിനു പുറത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.
കേന്ദ്രസർക്കാരിനെതിരേ മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിൽ മുസ്‌ലിം, ന്യൂനപക്ഷ, ദളിത്, പിന്നാക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിന് കർമപരിപാടിക്ക് കൗൺസിൽ രൂപംനൽകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 500ലധികം പ്രതിനിധികള്‍ ദേശിയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.
ദേശീയതലത്തിൽ അംഗത്വ കാംപെയ്‌നും സംസ്ഥാന കമ്മിറ്റികളുടെ രൂപവത്കരണവും പൂർത്തിയാക്കിയതിന്റെ തുടർച്ചയായാണ് ദേശീയ കൗൺസിൽ ചേരുന്നത്. ഇതിനു മുന്നോടിയായി ബുധനാഴ്ച ദേശീയ സെക്രട്ടേറിയറ്റ് യോഗംചേർന്നിരുന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷതവഹിച്ച നിർവാഹക സമിതി യോഗം ലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
TAGS : INDIAN UNION MUSLIM LEAGUE
SUMMARY : Muslim League National Council in Chennai today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.