കൊച്ചി: അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎല്‍ ഹൈടെന്‍ഷന്‍ ലൈനില്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തെ തുടര്‍ന്ന് പ്രദേശത്താകെ പുകയും ദുര്‍ഗന്ധവുമുയര്‍ന്നു. റിഫൈനറിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റോഡ് ഉപരോധിക്കുകയും ചെയ്തു. റിഫൈനറിയുടെ മതിലിനോട് ചേര്‍ന്നുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ ആണ് പൊട്ടിത്തെറിച്ചത്.
വൈകിട്ട് അഞ്ചരയോടെ സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ തീപടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി
പ്രദേശത്ത് പുക മൂടിയതിനാല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. സമീപപ്രദേശമായ അയ്യങ്കുഴിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും ആംബുലന്‍സ് സ്ഥലത്തെത്തിയിട്ടുണ്ട്. പുക ശ്വസിച്ച് അവശരായ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം വാതക ചോര്‍ച്ചയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
SUMMARY: Fire breaks out at Cochin refinery; several families evacuated