തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ ജസ്റ്റിന്‍ രാജിനെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈശ്വരവിലാസം റോഡിന് സമീപത്തെ വീടിനു പുറകില്‍ നിന്നാണ് ജസ്റ്റിന്‌റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ജസ്റ്റിന്‌റെ മൃതദേഹം കണ്ടെടുത്തത്.
സംഭവ ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികളെ കാണാതായതായി പോലീസ് പറയുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാൾ സ്വദേശിയെയുമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
SUMMARY: Hotel owner murdered in Thiruvananthapuram; body covered, two hotel workers absconding