ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിൽ തകര്‍ന്നു വീണത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്.
ചുരു ഭാനുദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്ന് ഗ്രാമീണർ പറയുന്നു. വയലിന്‍റെ വലിയ ഒരു ഭാഗം തന്നെ കത്തിയമർന്നിട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്., ഗുരുതരമായി തകർന്ന നിലയിലാണ് കണ്ടെത്തിയത്.
NEW: Indian Air Force SEPECAT Jaguar supersonic attack aircraft crashed near the Pakistan border in Rajasthan’s Churu district.
India is the sole remaining operator of the SEPECAT Jaguar, with around 120 jets in six squadrons. pic.twitter.com/tVVj8PdSzZ
— Clash Report (@clashreport) July 9, 2025
ജോധ്പൂരിലെ ബികാനീറിലുമടക്കം രാജസ്ഥാനിൽ വ്യോമസേനക്ക് നിരവധി താവളങ്ങളുണ്ട്. ഈ വർഷം ജാഗ്വർ വിമാനം അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വർ വിമാനം തകർന്നുവീണിരുന്നു.
🚨 TRAGIC NEWS 💔
🇮🇳 A Jaguar FIGHTER aircraft of the Indian Air Force has CRASHED in Rajasthan's Churu district.
Reportedly, 2 people have died, including the pilot.
🕉️ Shanti 🙏 pic.twitter.com/BgQWIlqc6O
— Megh Updates 🚨™ (@MeghUpdates) July 9, 2025
SUMMARY: Air Force plane crashes in Rajasthan’s Churu; two people including pilot killed