മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ ഇവർ നിപ നെഗറ്റീവ് ആയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളേത്തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്.
ഇവരുടെ സ്രവം വീണ്ടും പരിശോധിക്കുന്നുണ്ട്. ഫലം വന്നതിനു ശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നിപ പോസിറ്റാവായിട്ടുണ്ടെങ്കിൽ പ്രോട്ടോകോൾ പ്രകാരമുള്ള സംസ്‌കാരം നടത്താനാണിത്.
SUMMARY: Woman on Nipah contact list dies in Kottakkal