ന്യൂഡൽഹി: മൈസൂരു ദസറയുടെ ഭാഗമായി എയർ ഷോ നടത്താൻ അനുമതി തേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ദസറയിൽ എയർഷോ സംഘടിപ്പിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
തമിഴ്നാടിനും ഉത്തർപ്രദേശിനും സമാനമായി കർണാടകയിലും പ്രതിരോധ ഇടനാഴി സ്ഥാപിക്കണം. ബെംഗളൂരുവിലെ തുരങ്ക റോഡ്, ബെള്ളാരി റോഡിലെ ലിങ്ക് റോഡ് പദ്ധതി, ഡബിൾ ഡെക്കർ മേൽപാലം എന്നിവയ്ക്കു പ്രതിരോധ വകുപ്പിന്റെ ഭൂമി വിട്ടു നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
SUMMARY: CM Siddaramaiah meets Defence Minister, seeks nod for air show during Dasara.