ബെംഗളൂരു: ബെംഗളൂരു ചെന്നൈ എക്സ്പ്രസ്സ് വേയിലെ കർണാടകയിലെ ഭാഗങ്ങളിൽ നിർമാണം പൂർത്തിയായ ഹൊസ്കോട്ടെ ബേതമംഗല ഇടനാഴിയിലെ 71 കിലോമീറ്റർ പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്തി. ഹെഡിഗനബലെ,അഗ്രഹാര, കൃഷ്ണരാജപുരം സുന്ദർപാളയ എന്നിവിടങ്ങളിലാണ് ടോൾ ബൂത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 15 മുതലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. പാതയിലെ 3 ഇടനാഴികൾ കഴിഞ്ഞ ഡിസംബറിൽ തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ടോൾ പിരിവ് തുടങ്ങിയിരുന്നില്ല.
ഹെഡിഗനബലെ മുതൽ അഗ്രഹാര വരെയുള്ള യാത്രക്ക് കാറിന് ഒരു വശത്തേക്ക് 70 രൂപയും ഇരുവശങ്ങളിലേക്ക് 100 രൂപയും ആണ് ഈടാക്കുക. ഹെഡിഗനബലെ മുതൽ കൃഷ്ണരാജപുര വരെ കാറിന് ഒരു വശത്തേക്ക് 155 രൂപയും ഇരു വശങ്ങളിലേക്ക് 230 രൂപയും ഹെഡിഗനബലെ മുതൽ സുന്ദർപാളയ വരെ കാറിന് 190 രൂപയും ഇരുവശങ്ങളിലേക്ക് 2 80 രൂപയും ഈടാക്കും.
262 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വവേ അടുത്തവർഷം ജൂണിൽ ഗതാഗതത്തിന് പൂർണ്ണ സജ്ജമാകും എന്നാണ് കരുതുന്നത്. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ കൊളത്തൂർ ജംഗ്ഷനിൽ നിന്നാണ് പാത ആരംഭിക്കുന്നത്. ദോബാസ്പേട്ട് കോലാര്‍, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട, കാഞ്ചീപുരം, തിരുവള്ളൂർ, വഴി ശ്രീപെരുമ്പത്തൂരിൽ എത്തിച്ചേർന്ന് നിലവിലെ ചെന്നൈ-ബെംഗളൂരു ദേശീയപാതയുമായി എക്സ്പ്രസ് വേ കൂടിച്ചേരും.
SUMMARY: Bengaluru Chennai Expressway; Toll imposed on Hoskote-Betamangala corridor