തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സിനെയാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്‍മ്മിച്ച വീട്ടിലാണ് ജെയ്‌സണെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയ സമയത്താണ് സംഭവം നടന്നത്. കഴക്കൂട്ടം പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
SUMMARY: Police officer found dead