ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം വകുപ്പ് റേഞ്ചിലെ കൊത്തലവാടിയിലെ ഒരു ക്വാറിയിലായിരുന്നു വ്യാഴാഴ്ച വൈകിട്ട് ആറുവയസ്സുള്ള ആൺ പുലിയുടെ ജഡം കണ്ടെത്തിയത്.
പുലിയുടെ ജഡത്തിനരികിൽ ഒരു നായയുടെയും പശുവിന്റെയും ജഡം വിഷംനൽകി കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാകാം പുലിക്ക് വിഷബാധയേറ്റത് എന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ചത്തനിലയിൽ കണ്ട പശുവിന്റെ ഉടമസ്ഥനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോറസ്റ്റ് കൺസർവേറ്റർ വീരാ ലാലിനെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
SUMMARY: One arrested for poisoning leopard